തിരുവനന്തപുരം: കീം പ്രവേശനത്തിന്‍റെ ഓപ്ഷൻ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് ഇന്നോ നാളയോ പുറത്തിറങ്ങും. ഇന്നലെ രാത്രിയോടു കൂടി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. മാർക്ക് ഏകീകരണത്തിൽ പഴയ ഫോർമുല പ്രകാരമാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. കേരള സിലബസുകാർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. നേരത്തെ ഒന്നാം തിയതി പ്രസിദ്ധീകരിച്ച പുതിയ ഫോർമുല പ്രകാരമുള്ള പട്ടികയിലെ ഒന്നാം റാങ്കുകാരൻ ഏഴാം റാങ്കിലേക്ക് താഴ്ത്തപ്പെട്ടു. പട്ടികയിലെ എട്ടാം റാങ്കുകാരൻ എത്തിയത്, 159-ാം റാങ്കിലാണ്. ഈ ലിസ്റ്റ് അനുസരിച്ചുകൊണ്ടു തന്നെ പ്രവേശനവുമായി മുന്നോട്ട് പോകാനാണ് […]