കണ്ണൂർ: പഠിപ്പു മുടക്കാനെത്തിയെ എസ്എഫ്ഐ പ്രവർത്തകർ പാചകപ്പുരയിൽ കയറി പാചകക്കാരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും അരി തട്ടിമറിച്ചെന്നും പരാതി. കേളകം മണത്തണ ജിഎച്ച്എസ്എസിലാണ് സംഭവം. അധികൃതരുടെ പരാതിയിൽ ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അക്ഷയ മനോജിനെതിരെയാണ് കേസെടുത്തത്. ഉച്ചഭക്ഷണം തയ്യാറാക്കിയാൽ ക്ലാസ് തുടരേണ്ടി വരും എന്നു പറഞ്ഞ് പാചകപ്പുരയിൽ കയറുകയും പാചകക്കാരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് പരാതി. കഴുകിയ അരി ഇടാൻ ശ്രമിക്കുന്നതിനിടെയാണ് അതിക്രമമുണ്ടായതെന്ന് പാചകക്കാരിയായ വസന്ത പറഞ്ഞു. […]