ലണ്ടൻ: മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അത്താഴവിരുന്നിൽ പങ്കെടുത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ മകൾ സാറ തെൻഡുൽക്കറും. ഇതോടെ, ഇരുവരും തമ്മിൽ ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ ഇടവേളയ്ക്കു ശേഷം വീണ്ടും ശക്തമായി. മാതാപിതാക്കളായ സച്ചിനും അഞ്ജലിക്കുമൊപ്പമാണ് സാറ തെൻഡുൽക്കർ വിരുന്നിനെത്തിയത്. ചടങ്ങിനിടെ ഇരുവരും സംസാരിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെ ഉടനടി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. യുവരാജ് സിങ് നേതൃത്വം നൽകുന്ന […]