കൊച്ചി: എല്ലാ കുട്ടികൾക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടായിരുന്നു കീം റാങ്ക് പട്ടികയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്ന് മന്ത്രി ആർ. ബിന്ദു. കഴിഞ്ഞവർഷം കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് 35 മാർക്കിന്റെ കുറവുണ്ടായി. അത് അനീതിയായിരുന്നു. കേരള സിലബസ് പഠിച്ചവർ മുഴുവൻ മാർക്ക് നേടിയാലും 35 മാർക്ക് കുറയുക എന്ന സ്ഥിതിയുണ്ടായിരുന്നു. അത് മറികടക്കാൻ പല ഫോർമുലകളും പരിഗണിച്ചു. അതിനുശേഷമാണ് ശാസ്ത്രീയ രീതി അവലംബിച്ചതെന്നും ബിന്ദു പറഞ്ഞു. ‘‘കുട്ടികൾക്ക് നീതി ഉറപ്പാക്കാനാണ് മന്ത്രിസഭ അത്തരത്തിലൊരു തീരുമാനമെടുത്തത്. നിങ്ങളോട് എല്ലാം […]