സ്റ്റോക്ക്ഹോം: വംശീയ മേൽക്കോയ്മ ഗ്രൂപ്പുകളുമായി മകന് ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി സ്വീഡനിലെ മന്ത്രി. സ്വീഡനിലെ കുടിയേറ്റ കാര്യ മന്ത്രി ജോഹൻ ഫോർസെലാണ് മകന് വംശീയ മേൽക്കോയ്മ ഗ്രൂപ്പുകളുമായി അടുത്ത ബന്ധങ്ങളുണ്ടെന്ന് വ്യാഴാഴ്ച വിശദമാക്കിയത്. വംശീയ വെറിക്കെതിരായ പരിപാടിയിലാണ് സ്വീഡനിലെ മന്ത്രിയുടെ ഉറ്റ ബന്ധുവിന് തീവ്രവലത് പക്ഷ ഗ്രൂപ്പുകളിൽ സജീവ പങ്കാളിത്തമുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാൽ 16കാരനായ മകന്റെ ഇത്തരം പ്രവർത്തനങ്ങളേക്കുറിച്ച് ധാരണയുണ്ടായിരുന്നില്ലെന്നാണ് ജോഹാൻ ഫോർസെൽ വ്യാഴാഴ്ച വ്യക്തമാക്കിയത്. രാജ്യത്തെ സുരക്ഷാ സർവീസ് അംഗങ്ങൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇത് സംബന്ധിച്ച് […]