തിരുവനന്തപുരം: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി അവസാന ശ്രമവുമായി കുടുംബം. കേരള ഗവര്‍ണറെയും നേതാക്കളെയും നേരിൽ കണ്ടതുൾപ്പെടെ നിമിഷപ്രിയയുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കുമെന്ന അറിയിപ്പ് ലഭിച്ചതിനു പിന്നാലെ ഓരോ വാതിലിലും മുട്ടുകയാണു കുടുംബം. ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ഇടപെടലിലൂടെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിനെ കണ്ട ഭര്‍ത്താവ് ടോമി തോമസ് ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഉള്‍പ്പെടെ കാണാന്‍ ശ്രമിക്കുകയാണ്. ആശ്വാസകരമായ പ്രതികരണമാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ടോമി തോമസ് പറഞ്ഞു. എല്ലാ […]