ഈ വർഷം മലയാളത്തിൽ മികച്ച വിജയം നേടിയ ചിത്രമായിരുന്നു മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ എത്തിയ തുടരും. സിനിമയിലെ പാട്ടിനും ബാക്ക്ഗ്രൗണ്ട് സ്കോറിനും ഉൾപ്പടെ നിറഞ്ഞ കയ്യടികളാണ് ലഭിച്ചത്. തുടരും സിനിമയ്ക്ക് ശേഷം വീണ്ടും മോഹൻലാലിനൊപ്പം ഒന്നിക്കുകയാണ് ജേക്സ് ബിജോയ്. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന മോഹൻലാൽ ചിത്രം L 365 എന്ന സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. റിപ്പോർട്ടർ ലെെവിന് നൽകിയ അഭിമുഖത്തിൽ ആഷിഖ് ഉസ്മാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മോഹൻ ലാൽ പൊലീസ് വേഷത്തിലെത്തുന്ന സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണെന്നാണ് ആഷിഖ് ഉസ്മാൻ പറഞ്ഞത്. ഇതൊരു കംപ്ലീറ്റ് മോഹൻലാൽ പടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടരും സിനിമയുടെ സംഗീതത്തിന് ലഭിച്ച സ്വീകാര്യത ഈ സിനിമയ്ക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ആരാധകരും പ്രതീഷിക്കുന്നില്ല.
READ ALSO:വ്ളോഗർ കാർത്തിക് സൂര്യ വിവാഹിതനായി
അതേസമയം, നടൻ കൂടിയായ ഓസ്റ്റിൻ ഡാൻ തോമസ് ആണ് L 365 സിനിമയുടെ സംവിധാനം. രചന നിർവഹിക്കുന്ന രതീഷ് രവിയാണ്. എമ്പുരാൻ, തുടരും എന്നീ സിനിമകൾക്ക് ശേഷം സത്യൻ അന്തിക്കാട് ഒരുക്കുന്ന ഹൃദയപൂർവ്വമാണ് മോഹൻലാലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ദൃശ്യം 3, അനൂപ് മേനോൻ ചിത്രം, മമ്മൂട്ടിക്കൊപ്പമെത്തുന്ന മഹേഷ് നാരായണൻ ചിത്രം തുടങ്ങിയ സിനിമകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
The post L 365; തുടരും സിനിമയ്ക്ക് ശേഷം വീണ്ടും മോഹൻലാലിനൊപ്പം ജേക്സ് ബിജോയ് എത്തുന്നു appeared first on Express Kerala.