കൊല്ലം: നഗരത്തിൽ ചോരക്കളം തീർത്തു സ്വകാര്യ ബസുകൾ വരുത്തി വച്ച അപകട പരമ്പര. ഇന്നലെ രാവിലെ കോർപറേഷൻ ഓഫിസിനു സമീപം സ്കൂട്ടർ യാത്രക്കാരനാണു സ്വകാര്യ ബസിന്റെ അമിത വേഗത്തിൽപ്പെട്ടു ജീവൻ നഷ്ടമായതെങ്കിൽ വൈകിട്ട് രണ്ട് അധ്യാപികമാർക്കാണു സ്വകാര്യ ബസ് വരുത്തിവച്ച അപകടത്തിൽ പരുക്കേറ്റത്. കോർപ്പറേഷൻ ഓഫിസിനു മുന്നിലുണ്ടായ അപകടത്തിൽ നിർമാണത്തൊഴിലാളിയായ 60 വയസ്സുകാരനാണു മരിച്ചത്. വൈകിട്ട് നാലരയോടെ അഞ്ചുകല്ലുംമൂട് ജംക്‌ഷനു സമീപമാണു രണ്ടാമത്തെ അപകടം. സ്വകാര്യ ബസ് പിന്നിൽ ഇടിച്ചതിനെ തുടർന്നു മുന്നോട്ടു നീങ്ങിയ കാറിടിച്ച് ഇരുചക്ര […]