തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍. തിരുവനന്തപുരത്ത് ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി കാര്യാലയം അദ്ദേഹം ഉദ്ഘാടനം ചെയ്യും. വാര്‍ഡ് തല നേതൃസംഗമത്തെയും അംഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് ചേരുന്ന സംസ്ഥാന നേതൃത്വയോഗത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കും. സംസ്ഥാനത്ത് ബിജെപി നേതൃനിരയുടെ പുനഃസംഘടനയ്ക്ക് ശേഷം ഇതാദ്യമായാണ് നേതൃത്വയോഗം നടക്കുന്നത്. സംസ്ഥാന ബിജെപിയിൽ പുതിയ ഭാരവാഹി പട്ടികയിലെ അതൃപ്തി പുകയുന്നതിനിടെയാണ് പുതിയ സംസ്ഥാന കാര്യാലയത്തിന്‍റെ ഉദ്ഘാടനം ഇന്ന് നടക്കുന്നത്. പാർട്ടിയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ […]