കൊല്ലം: ഷാർജ അൽ നഹ്ദയിൽ മലയാളി യുവതിയെയും ഒന്നര വയസുള്ള മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. കൊല്ലം കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും (29) മകളെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചിക നോട്ട്ബുക്കിലെ ആറ് പേജുകളിലായി എഴുതിയ ആത്മഹത്യ കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിപഞ്ചിക തൻറെ കൈപ്പടയിൽ എഴുതിയതെന്ന രീതിയിൽ പ്രചരിക്കുന്ന കുറിപ്പ് വിപഞ്ചികയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ ആദ്യം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഈ […]