കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടിയിൽ ദേശീയ അന്വേഷണ ഏജൻസിക്ക് വൻ തിരിച്ചടി. സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടി കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി റദ്ദാക്കി. ഇതു പോപ്പുലര്ഡ ഫ്രണ്ടിനുതന്നെ തിരിച്ചുനൽകാൻ ഉത്തരവായി. ഉടമകളും ഒരു സംഘം ട്രസ്റ്റിമാരും നൽകിയ ഹർജിയിലാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള സമിതിയുടെ തീരുമാനം എൻഐഐ കോടതി റദ്ദാക്കുകയായിരുന്നു. മാത്രമല്ല പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനത്തിന് ഈ സ്വത്തുക്കൾ ഉപയോഗിക്കുന്നു എന്ന എൻഐഐ വാദവും കോടതി തളളി. […]