തിരുവനന്തപുരം: വിദേശത്തുള്ള മുഖ്യമന്ത്രി ബിജെപിയുടെ വലിയ പരിപാടി തിരുവനന്തപുരത്ത് നടക്കുകയാണെന്ന് മനസിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിഅമിത്ഷാ. ബിജെപി ഉത്തരേന്ത്യൻ പാർട്ടിയാണെന്നാണ് സിപിഎമ്മും കോൺഗ്രസും പറയുന്നത്. എന്നാൽ അസമിലും ത്രിപുരയിലും ഒഡീഷയിലും തെലങ്കാനയിലും പാർട്ടി ശക്തമായ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. തമിഴ്‌നാട്ടിൽ പാർട്ടി സർക്കാർ രൂപീകരിക്കാൻ പോകുകയാണ്. ഇടതുഗുണ്ടകൾ കൊന്നൊടുക്കിയ ബിജെപി പ്രവർത്തകരുടെ സ്വപ്‌നമായിരുന്നു സംസ്ഥാനത്തു ബിജെപി അധികാരത്തിലെത്തുക എന്നത്. ആ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള സമയമായിരിക്കുന്നതായും അമിത്ഷാ പറഞ്ഞു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരണ ലക്ഷ്യം വച്ചാണ് ബിജെപി മത്സരിക്കുന്നതെന്നും […]