ഏനാത്ത്: പത്തനംതിട്ട ഏനാത്ത് കടം വാങ്ങിയ പണം തിരികെ ചോദിച്ച വിരോധത്തില്‍ ബന്ധുവിനെ വെട്ടുകത്തികൊണ്ട് വെട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തുവയൂര്‍ തെക്ക് പാണ്ടിമലപ്പുറം നന്ദുഭവനില്‍ വൈഷ്ണവി(23)നെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയും ബന്ധുവുമായ പുത്തന്‍പുരയില്‍ വീട്ടില്‍ ഹരിഹരനാണ് (43) ആക്രമണത്തില്‍ പരിക്കേറ്റത്.
ഈ മാസം 11-ന് രാത്രി മദ്യപിച്ചെത്തിയ വൈഷ്ണവ്, ഹരിഹരന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കി. ശബ്ദം കേട്ട് ഹരിഹരന്റെ സഹോദരന്‍മാര്‍ എത്തിയപ്പോള്‍ ഇയാള്‍ റോഡിലേക്ക് ഇറങ്ങി ചീത്ത വിളിച്ചു. ഇത് ചോദ്യം ചെയ്തപ്പോള്‍ വെട്ടുകത്തികൊണ്ട് ഹരിഹരന്റെ തലയില്‍ വെട്ടുകയായിരുന്നു.
Also Read: രാധിക യാദവ് വധക്കേസ്; പിതാവിനെതിരെ രൂക്ഷ വിമർശനവുമായി രാധികയുടെ സുഹൃത്ത്
ഉടൻ സഹോദരന്മാര്‍ ഹരിഹരനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏനാത്ത് പോലീസെത്തി വൈഷ്ണവിനെ വീടിന് അടുത്തുനിന്ന് കസ്റ്റഡിയിലെടുത്തു. ഇയാള്‍ രണ്ടാഴ്ച മുമ്പ് ഹരിഹരന്റെ കൈയില്‍ നിന്ന് പണം കടംവാങ്ങിയിരുന്നു.
The post കടം വാങ്ങിയ പണം തിരികെ ചോദിച്ചു; ബന്ധുവിനെ വെട്ടി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ appeared first on Express Kerala.