ടെഹ്റാൻ: കഴിഞ്ഞ ജൂൺ 16ന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന് നിസാര പരുക്കേറ്റതായി ഇറാനിലെ വാർത്താ ഏജൻസിയായ ഫാർസ് ന്യൂസിന്റെ റിപ്പോർട്ട്. ഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ യോഗം നടന്ന പടിഞ്ഞാറൻ ടെഹ്റാനിലെ കെട്ടിടത്തിൽ ഇസ്രയേൽ മിസൈൽ പതിച്ചതിനെത്തുടർന്നാണ് മസൂദ് പെഷസ്കിയാന് കാലിനു പരുക്കേറ്റത്. അന്നത്തെ ആക്രമണത്തിൽ നിന്നും മസൂദ് പെഷസ്കി തലനാരിഴയ്ക്കാണു രക്ഷപെട്ടതെന്നും ഫാർസ് ന്യൂസ് പറയുന്നു. അന്നത്തെ യോഗത്തിൽ പ്രസിഡന്റിനെ കൂടാതെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്, […]