കല്പറ്റ: മഹാരാഷ്ട്രയിൽ നിന്നു വൻ കവർച്ച നടത്തി കേരളത്തിലേക്കു കടന്ന മലയാളി കവർച്ചാ സംഘം വയനാട്ടിൽപിടിയിൽ. മഹാരാഷ്ട്രയിൽനിന്ന് ഒന്നര കോടിയോളം രൂപ കവർച്ച നടത്തി മുങ്ങിയ പാലക്കാട് സ്വദേശികളായ സംഘമാണ് വയനാട്ടിൽ പിടിയിലായത്. കുമ്മാട്ടർമേട്, ചിറക്കടവ്, ചിത്തിര വീട്ടിൽ നന്ദകുമാർ (32), കാണിക്കുളം, കഞ്ഞിക്കുളം അജിത്കുമാർ (27), പോൽപുള്ളി, പാലാനംകൂറിശ്ശി, സുരേഷ് (47), കാരെക്കാട്ട്പറമ്പ്, ഉഷ നിവാസ്, വിഷ്ണു (29), മലമ്പുഴ, കാഞ്ഞിരക്കടവ്, ജിനു (31), വാവുല്യപുരം, തോണിപാടം, കലാധരൻ (33) എന്നിവരെയാണ് ഹൈവേ പോലീസും കല്പറ്റ […]