മനാമ: ബഹ്റൈനിലെ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവസാന്നിധ്യമായ കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ അഭിമുഖ്യത്തിൽ, ബഹ്‌റൈനിലെ സാധാരണക്കാരായ പ്രവാസി തൊഴിലാളികൾ ഉഷ്ണകാലത്ത് ജോലി ചെയ്തു വരുന്ന തൊഴിലിടങ്ങളിൽ വെള്ളവും പഴവർഗങ്ങളും നൽകിക്കൊണ്ട്,കെപിഫ് ചാരിറ്റി വിംഗ് “ബീറ്റ് ദി ഹീറ്റ്“ക്യാമ്പയിന് തുടക്കം കുറിച്ചു.
ആദ്യഘട്ടത്തിൽ ട്യൂബ്ലിയിലെ കൺസ്ട്രക്ഷൻ തൊഴിലാളികൾക്ക് കിറ്റുകൾ നൽകിക്കൊണ്ട് ആരംഭിച്ച പരിപാടിയിൽ, അരുൺ പ്രകാശ് (ജനറൽ സെക്രട്ടറി ),കെ ടി സലീം (രക്ഷാധികാരി),സുജിത് സോമൻ (ട്രഷറർ),ഷാജി പുതുക്കൂടി (വൈസ് പ്രസിഡണ്ട് )സജിത്ത് വെള്ളികുളങ്ങ(ചാരിറ്റി വിംഗ് കൺവീനർ),വിനീഷ് വിജയൻ,ബിദുലേഷ്പറമ്പത്ത് (ചാരിറ്റി വിംഗ് ജോയിൻ കൺവീനർ)സുജീഷ് മാടായി (അസിസ്റ്റന്റ് ട്രഷറർ) ഹരീഷ് പി കെ (ഓഡിറ്റർ) സജ്‌ന ഷനൂബ് (ലേഡീസ് വിംഗ് കൺവീനർ) പ്രമോദ് (ഐ ടി വിംഗ് കൺവീനർ )എന്നിവർ പങ്കെടുത്ത ക്യാമ്പയിന് കെപിഎഫ് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.
ഈ സീസണിലെ ഉഷ്ണകാലാവസാനം വരെ വിവിധ തൊഴിലിടങ്ങളിൽ ക്യാമ്പയിന്റെ തുടർച്ച ഉണ്ടാവുമെന്ന്, ഭാരവാഹികൾ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് കെപിഫ് ചാരിറ്റി വിംങ്ങുമായി ബന്ധപ്പെടാവുന്നതാണ് 36270501,39164624,33156933.