കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി അറസ്റ്റിലായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ റിൻസി മുംതാസിൻറെ സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയെന്നാണ് അറിയപ്പെടുന്നതെന്ന് പോലീസ്. ഇവർക്കു സിനിമ മേഖലയിലുള്ള ബന്ധങ്ങൾ ഞെട്ടിക്കുന്നതാണെന്നും പോലീസ്. ലഹരി കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങൾ ഉൾപ്പെടെ 4 പേരെ ഫോണിൽ വിളിച്ച് പോലീസ് വിവരം തേടിയിരുന്നു. നാല് മാസത്തിലേറെയായി റിൻസിയെ സ്ഥിരമായി ഇവർ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നും പോലീസിന് വ്യക്തമായതോടെയായിരുന്നു ഇത്. കൂടാതെ ഒരു സംവിധായകനെയും പോലീസ് ഫോണിൽ ബന്ധപ്പെട്ടതായാണ് വിവരം. അതേസമയം […]