കൊല്ലം: ഷാർജയിൽ മലയാളി യുവതി കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ വിപഞ്ചികയുടെ മാതാവ് ശൈലജ. വിപഞ്ചികയുടെ ഭർതൃ പിതാവ് തന്നോടും മോശമായി പെരുമാറിയെന്നാണ് ആരോപണം. ഇതിന് തെളിവുകൾ ഉണ്ടെന്നും അവർ ആരോപിച്ചു. ‘എന്റെ മകളോട് മാത്രമല്ല എന്നോടും അയാൾ മോശമായി പെരുമാറി, പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞു. ഓഡിയോ ഞാൻ സേവ് ചെയ്തുവച്ചിട്ടുണ്ട്’, ഭർത്താവ് നിതീഷിന്റെയും പെങ്ങളുടേയും അവരുടെ അച്ഛന്റെയും ക്രൂരതകൾ സഹിക്കാൻ പറ്റാതായതോടെയാണ് മകൾ വിപഞ്ചിക കുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കിയതെന്ന് അമ്മ ശൈലജ […]