ധാക്ക: ഇന്ത്യൻ സ്നേഹം തിരിച്ചുപിടിക്കാൻ ‘മാങ്ങ നയതന്ത്ര’വുമായി ബംഗ്ലാദേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാമ്പഴങ്ങൾ അയച്ചിരിക്കുകയാണ് ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ആയിരം കിലോ ‘ഹരിഭംഗ’ മാമ്പഴമാണ് യൂനുസ് മോദിക്കായി അയച്ചിട്ടുള്ളത്. ‘അനുകൂല സാഹചര്യം’ ഉണ്ടായാൽ ബംഗ്ലദേശുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാണെന്ന വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് യൂനുസിന്റെ നടപടി. മാമ്പഴമടങ്ങിയ കണ്ടെയ്നർ ഇന്ന് ഡൽഹിയിലെത്തുമെന്ന് ന്യൂഡൽഹിയിലെ ബംഗ്ലദേശ് ഹൈക്കമ്മിഷനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ബംഗാൾ മുഖ്യമന്ത്രി […]