ചിറ്റൂർ (പാലക്കാട്): പൊൽപുള്ളിയിൽ സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാറിനു തീ പിടിച്ചു പൊള്ളലേറ്റു ചികിത്സയിൽ കഴിയുന്ന എൽസിക്കും മൂത്തമകൾക്കും ബോധം തെളിഞ്ഞതായി ആശുപത്രി അധികൃതർ. അപകടത്തിൽ മരിച്ച സഹോദരങ്ങളായ എമിൽ മരിയ മാർട്ടിന്റെയും (4) ആൽഫ്രഡ് മാർട്ടിന്റെയും (6) പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയെങ്കിലും മൃതദേഹം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊള്ളലേറ്റു ഗുരുതരനിലയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിയുന്ന ഇവരുടെ അമ്മ എൽസിക്ക് ഒരു നോക്കുകാണാൻ വേണ്ടിയാണ് ബന്ധുക്കൾ സംസ്കാരം നീട്ടിവച്ചത്. എൽസിക്കു ബോധം വന്നതിനുശേഷമേ […]