ചൈനയിൽ തന്റെ രണ്ട് ആൺമക്കളെ വിറ്റ കേസിൽ 26 കാരിക്ക് അഞ്ച് വർഷത്തെ തടവുശിക്ഷ. തെക്കൻ ചൈനയിലെ ഗുവാങ്‌സി പ്രവിശ്യയിൽ നിന്നുള്ള ഹുവാങ് എന്ന 26 -കാരിയാണ് തന്റെ രണ്ട് മക്കളെയും വിറ്റത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഇവർക്ക് സ്ഥിരമായ ജോലിയോ സാമ്പത്തിക പിന്തുണയോ ഉണ്ടായിരുന്നില്ല. ഫുജിയാൻ പ്രവിശ്യയിലെ ഫുഷൗവിലേക്ക് താമസം മാറിയ ശേഷം ജീവിക്കുന്നതിനായി ചെറിയ ചെറിയ ജോലികൾ ചെയ്തു വരികയായിരുന്നത്രെ ഇവർ. ഇതിനിടെ 2020 ഒക്ടോബറിൽ യുവതി തന്റെ ആദ്യത്തെ മകന് ജന്മം നൽകി. […]