ഇംഗ്ലണ്ടിനെതിരായ ഒന്നാം യൂത്ത് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് മുന്നേറ്റം. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 540 റൺസ് പിന്തുടരുന്ന ഇംഗ്ലണ്ട് അണ്ടർ 19 ടീം, രണ്ടാം ദിനം കളി നിർത്തുമ്പോൾ 60 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 230 റൺസ് എന്ന നിലയിലാണ് ഉള്ളത്. അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യൻ സ്കോറിനേക്കാൾ 310 റൺസ് പിന്നിലാണ് ഇംഗ്ലണ്ട് യുവനിര.
ഹെനിൽ പട്ടേൽ രണ്ട് വിക്കറ്റും, വൈഭവ് സൂര്യവംശി, ദീപേഷ് ദേവേന്ദ്രൻ, വിഹാൻ മൽഹോത്ര എന്നിവർ ഓരോ വിക്കറ്റ് വിധവും സ്വന്തമാക്കി. 152 പന്തിൽ 14 ഫോറും ഒരു സിക്സും സഹിതം 93 റൺസെടുത്ത റോക്കി ഫ്ലിന്റോഫാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. മുൻ ഇംഗ്ലണ്ട് താരം ആൻഡ്രൂ ഫ്ലിന്റോഫിന്റെ മകനാണ് റോക്കി. ക്യാപ്റ്റൻ ഹംസ ഷെയ്ഖ് 134 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 84 റൺസെടുത്തും പുറത്തായി. നേരത്തെ ഇംഗ്ലണ്ട് മണ്ണിൽ ബാസ്ബോൾ കളിച്ച് ഇന്ത്യയുടെ അണ്ടർ 19 ടീം കൂറ്റൻ സ്കോർ കണ്ടെത്തിയിരുന്നു.
Also Read: മേജര്‍ ലീഗ് ക്രിക്കറ്റില്‍ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസി
ഒന്നാം ഇന്നിങ്സിൽ 540 റൺസാണ് ഇന്ത്യയുടെ കൗമാര പട നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യൻ അണ്ടർ 19 ടീം, 112.5 ഓവറിലാണ് 540 റൺസെടുത്തത്. 4.79 റൺറേറ്റിലായിരുന്നു ഇന്ത്യൻ താരങ്ങളുടെ റൺവേട്ട. 115 പന്തിൽ 14 ഫോറും രണ്ടു സിക്സും സഹിതം 102 റൺസെടുത്ത ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ആയുഷ് മാത്രെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇന്ത്യൻ നിരയിൽ നാല് പേർ അർധസെഞ്ച്വറിയും നേടി. ഇംഗ്ലണ്ടിനായി അലക്സ് ഗ്രീൻ, റാൽഫി ആൽബർട്ട് എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
The post യൂത്ത് ടെസ്റ്റിലെ ബൗളിങ്ങിൽ തിളങ്ങി വൈഭവ് സൂര്യവംശി appeared first on Express Kerala.