
പത്തനംതിട്ട: പത്തനംതിട്ട പന്തളത്തെ 11വയസ്സുകാരിയുടെ മരണം പേവിഷബാധ മൂലമല്ലെന്ന് പരിശോധന ഫലം. ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ വ്യാഴാഴ്ച 11വയസുള്ള ഹന്ന ഫാത്തിമ മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിരുന്നില്ല. വളർത്തു പൂച്ചയുടെ നഖം കൊണ്ട് കുട്ടിക്ക് ശരീരത്തിൽ മുറിവേറ്റിരുന്നു. രണ്ട് ഡോസ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു മരണം. മരണ കാരണം കണ്ടെത്താൻ പെൺകുട്ടിയുടെ സ്രവ സാമ്പിളുകൾ ആരോഗ്യ വകുപ്പ് പരിശോധനക്കയച്ചു.
രണ്ടാം ഡോസ് വാക്സീനു ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണു പതിനൊന്നുകാരി ചികിത്സ തേടിയത്. വീട്ടിലെ വളർത്തു പൂച്ചയുടെ നഖം കൊണ്ടു മുറിവേറ്റതിനെ തുടർന്ന് പന്തളത്തെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ കുത്തിവയ്പെടുത്തിരുന്നു. ശേഷം അടൂർ ജനറൽ ആശുപത്രിയിൽ വാക്സിനേഷനും നടത്തി. ഏഴാം തീയതി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി രണ്ടാം ഘട്ട വാക്സിനേഷനും എടുത്തു.
ALSO READ: ഷോർട്ട് സെർക്യൂട്ട്; കാട്ടാക്കടയിലെ അതിവേഗ പോക്സോ കോടതിയുടെ ഓഫീസ് മുറിക്ക് തീപിടിച്ചു
എന്നാൽ, വീട്ടിലെത്തിയ ശേഷം അസ്വസ്ഥതയനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും മാറ്റി. അവിടെ നിന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കടയ്ക്കാട് മണ്ണിൽ തെക്കേതിൽ സുമയ്യ മൻസിലിൽ അഷറഫ് റാവുത്തറിന്റെയും സജിനയുടെയും മകളാണ്. തോന്നല്ലൂർ ഗവ. യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.
The post പന്തളത്തെ 11വയസ്സുകാരിയുടെ മരണം പേവിഷബാധ മൂലമല്ലെന്ന് പരിശോധന ഫലം appeared first on Express Kerala.









