കൊച്ചി: മറൈൻഡ്രൈവും വല്ലാർപാടം ചർച്ചും തുടങ്ങി രാത്രകാല കൊച്ചിയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള ഓപ്പൺ ഡബിൾ ഡക്കർ ബസ് സർവീസ് ഇന്ന് ആരംഭിക്കുന്നു. തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളിൽ കെഎസ്ആർടിസി ആരംഭിച്ച ഡബിൾ ഡക്കർ സർവീസുകളുടെ മാതൃകയിലാണ് കൊച്ചിയിലും ഡബിൾ ഡക്കർ എത്തിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കെഎസ്ആർടിസി ജെട്ടി സ്റ്റാൻഡിൽ, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് കൊച്ചി ഡബിൾ ഡക്കർ സർവീസിൻ്റെ ഉദ്ഘാടനം നിർവഹിക്കും. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽനിന്നു വൈകിട്ട് 5 മണിക്ക് പുറപ്പെട്ട് തേവര, […]









