കോഴിക്കോട്: യെമനിലെ മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ടത് നമുക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാൻ വേണ്ടിയാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. യമാനിലെ പണ്ഡിതന്മാരെ ബന്ധപ്പെട്ടു. വധശിക്ഷ വിധിച്ചവർക്ക് കുടുംബം ആവശ്യപ്പെടുന്ന പണം നൽകിയാൽ മാപ്പ് നൽകാൻ മതത്തിൽ വ്യവസ്ഥ ഉണ്ടെന്നും അത് ഉപയോഗിക്കാനാണ് നീക്കം നടത്തിയതെന്നും കാന്തപുരം പ്രതികരിച്ചു. ഇപ്പോഴും ആ ചർച്ചകൾ യമനിൽ തുടരുകയാണ്. കുടുംബം പൂർണമായി അംഗീകരിച്ചാലെ ഈ നീക്കം വിജയിക്കൂവെന്നും കാന്തപുരം പറഞ്ഞു. ഇതിനിടെ, നിമിഷപ്രിയയുടെ വധശിക്ഷ […]