കോഴിക്കോട്: പന്തീരങ്കാവ് ബാങ്ക് കവർച്ച കേസിലെ പ്രതിയുടെ വീട്ടുവളപ്പിൽ നിന്ന് 39 ലക്ഷം രൂപ കൂടി കണ്ടെടുത്തു. കുന്നത്തുപാലത്ത് മുഖ്യപ്രതിയുടെ വീടിനടുത്തുള്ള പറമ്പിൽ കുഴിച്ചിട്ടനിലയിലായിരുന്നു പണം. 40 ലക്ഷത്തിൽ 55000 രൂപ ഇയാളിൽ നിന്ന് നേരത്തെ കണ്ടെടുത്തിരുന്നു. അഞ്ഞൂറ് രൂപയുടെ കെട്ടുകളാണ് കണ്ടെടുത്തത്. നനഞ്ഞുകുതിർന്ന്, കീറിയ നിലയിലായിരുന്നു ചില നോട്ടുകൾ. അതേസമയം സ്വകാര്യ ബാങ്ക് ജീവനക്കാരന്റെ കൈയിൽ നിന്ന് 40 ലക്ഷം രൂപ കവർന്ന കേസിൽ പള്ളിപ്പുറം മനിയിൽപറമ്പിൽ ഷിബിൻലാലിനെ (മനു-37) പന്തീരങ്കാവ് പോലീസ് നേരത്തെ അറസ്റ്റ് […]