കോഴിക്കോട്: എല്ലാ പണിയും പയറ്റിനോക്കി, ജയിലിൽ കിടന്നാലും പണം പോകാതെയിരിക്കാൻ പറ്റുമോയെന്നും നോക്കി… ഗദ്യന്തരമില്ലാതെ മോഷ്ടിച്ച പണം പറമ്പിൽ കുഴിച്ചിട്ടുണ്ടെന്നുള്ള മൊഴി. ഇതോടെ നെഞ്ചിടിപ്പ് കൂടിയത് അന്വേഷണ ഉദ്യോഗസ്ഥരുടേയാണ്. ഈ മാസങ്ങളിൽ പെയ്ത മഴ പണത്തെ മുക്കുമോയെന്ന ഭയം… പന്തീരങ്കാവ് കവർച്ചാക്കേസിൽ ഇനി മറ്റൊരു വഴിയും മുൻപിലില്ലെന്ന് ബോധ്യമായതോടെയാണ് പണം കുഴിച്ചിട്ട കാര്യം പ്രതി സമ്മതിച്ചതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. കവർച്ച നടന്ന് ഒരുമാസവും രണ്ട് ദിവസവും തികയുന്നവേളയിലാണ് മുഴുവൻ പണവും കണ്ടെടുത്തതെന്നും ഫറോക്ക് എസിപി സിദ്ദിഖ് […]