ബെംഗളൂരു: കർണാടകയിലെ വനത്തിനുള്ളിലെ ഗുഹയിൽ റഷ്യൻ യുവതിയെയും രണ്ടു മക്കളെയും കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞുങ്ങളിൽ ഒരാളെ പ്രസവിച്ചത് ഗോവയിലെ ഒരു ഗുഹയിൽ വച്ചാണെന്നും പിന്നീടാണ് കർണാടകയിലേക്ക് വന്നതെന്നും 40 വയസ്സുകാരിയായ നിന കുട്ടീന പറഞ്ഞു. നിനയെയും രണ്ടു പെൺകുട്ടികളെയും ജൂലൈ ഒൻപതിനാണ് ഗോകർണത്തിനു സമീപമുള്ള വനത്തിൽനിന്ന് കണ്ടെത്തിയത്. കുട്ടികളുടെ പിതാവ് ഇപ്പോൾ ഇന്ത്യയിൽ ഉള്ള ഇസ്രയേൽ പൗരനാണെന്നും നിന വെളിപ്പെടുത്തി. നിലവിൽ ബെംഗളൂരുവിലെ ഡിറ്റൻഷൻ സെന്ററിൽ കഴിയുകയാണിവർ. ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു […]









