വാഷിങ്ടൺ: റഷ്യയ്ക്കെതിരെ മുഖം തിരിക്കുന്നതിന്റെ ഭാഗമായി തലസ്ഥാനമായ മോസ്കോയിലും തന്ത്രപ്രധാനമായ സെന്റ് പീറ്റേഴ്‌സ്ബർഗിലും ആക്രമണം നടത്താനായി യുക്രൈനെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രഹസ്യമായി പ്രോത്സാഹിപ്പിച്ചതായി റിപ്പോർട്ട്. റഷ്യയ്ക്കെതിരെ പ്രയോഗിക്കാനായി യുക്രൈന് ആയുധം നൽകാനുള്ള തീരുമാനമെടുത്തിന് പിന്നാലെയാണ് ട്രംപിന്റെ ആവശ്യം മുന്നോട്ടുവച്ചത്. യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയോട് ഫോണിൽ സംസാരിക്കവേ ട്രംപ് ഇക്കാര്യം ചോദിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ‘സെലെൻസ്‌കി, നിങ്ങൾക്ക് മോസ്കോയിലും സെന്റ് പീറ്റേഴ്‌സ്ബർഗിലും ആക്രമണം നടത്താൻ കഴിയുമോ?’ എന്ന് ട്രംപ് ഫോണിൽ സെലെൻസ്‌കിയോട് ചോദിച്ചതായാണ് റിപ്പോർട്ട്. അമേരിക്ക ആയുധങ്ങൾ […]









