തിരുവനന്തപുരം: ഔദ്യോഗിക സോഷ്യൽ മീഡിയസെൽ നിലവിലിരിക്കെ നവമാധ്യമ ഇടപെടലിന് സ്വതന്ത്ര പ്രൊഫൈലുകളെ കൂടെ നിർത്താൻ കർമ്മപദ്ധതിയൊരുക്കി സിപിഎം. എംവി നികേഷ് കുമാറിൻറെ നേതൃത്വത്തിലുള്ള സെല്ലിൻറെ നിർദ്ദേശങ്ങൾ ഇതുവരെ പാർട്ടി നേതൃത്വം അംഗീകരിച്ചിട്ടില്ല. സംസ്ഥാന സമിതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാകും സ്വതന്ത്ര പ്രൊഫൈലുകളുടെ പ്രചാരണം. സിപിഎമ്മിന് പാർട്ടി പത്രവും ചാനലുമുണ്ട്. എന്നാൽ അഭിപ്രായ രൂപീകരണത്തിലും ആശയ പ്രചാരണത്തിലും സോഷ്യൽമീഡിയ സാധ്യതകളുപയോഗിച്ചേ മുന്നോട്ട് പോകാനാകു എന്ന് സിപിഎം വിലയിരുത്തിയിട്ടും അതിനുള്ള നടപടി തുടങ്ങിയിട്ടും നാളെറെയായി. ചിതറിക്കിടക്കുന്ന ഇടത് അനുഭാവ പ്രഫൈലുകൾ ഗുണത്തേക്കാളേറെ […]









