പത്തനംതിട്ട: എഡിജിപി എംആർ അജിത്കുമാർ ശബരിമലയിലേക്കും തിരിച്ചും ട്രാക്ടറിൽ സഞ്ചരിച്ച സംഭവത്തിൽ കുറ്റം ഡ്രൈവറുടെ മേൽ ചുമത്തി കേസെടുത്ത് പോലീസ്. ഡ്രൈവർക്കെതിരെ പമ്പ പോലീസാ കേസ് റജിസ്റ്റർ ചെയ്തത്. എഡിജിപി ട്രാക്ടറിൽ യാത്ര ചെയ്ത സംഭവത്തിൽ ഹൈക്കോടതി ഇന്നു രൂക്ഷവിമർശനം നടത്തിയിരുന്നു. യാത്ര മനഃപൂർവമാണെന്നും ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കണമെന്നും പരാമർശമുണ്ടായി. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. അതുപോലെ ദേവസ്വം ബോർഡിനോടും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോടും റിപ്പോർട്ട് നൽകാനും വിശദമായ സത്യവാങ്മൂലം […]