ഡമാസ്കസ്: ദക്ഷിണ സിറിയയിലെ സുവൈദ പ്രവിശ്യയിൽ സർക്കാർ സേനയ്ക്കെതിരെ പോരാടുന്ന ഡ്രൂസ് ഗോത്രവിഭാഗത്തെ പിന്തുണയ്‌ക്കാൻ സിറിയയിൽ ഇസ്രയേൽ ആക്രമണം. സിറിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്തിനു നേരെയാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ അഞ്ച് സുരക്ഷാസൈനികർ മരിച്ചു. 18 പേർക്കെങ്കിലും പരുക്കേൽക്കുകയും ചെയ്‌തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം സുവൈദയിലെ വിഭാഗീയ അക്രമത്തിന്റെ പ്രത്യാഘാതങ്ങൾ ഡമാസ്കസിലേക്ക് എത്തുന്നതിനിടെയായിരുന്നു ഇസ്രയേൽ സേന സിറിയൻ സൈനിക ആസ്ഥാനം ആക്രമിച്ചത്. അതുപോലെ സിറിയൻ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിനു സമീപം ഇസ്രയേൽ ബോംബാക്രമണം നടത്തിയതായി […]