തിരുവനന്തപുരം: യമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകളും മധ്യസ്ഥ ശ്രമങ്ങളുമായി രാജ്യം മുഴുവൻ ശ്രമിക്കുമ്പോൾ കൊല്ലപ്പെട്ട തലാലിൻറെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ മലയാളികളുടെ കൂട്ട കമൻറ്. മിക്ക കമന്റുകളും നിമിഷപ്രിയയുടെ ജീവനെടുക്കാനുള്ള കൊലവിളികളാണ് നടത്തുന്നത്. ‘നിമിഷപ്രിയയ്ക്ക് മാപ്പ് കൊടുക്കരുതെന്നും സഹോദരൻറെ ആത്മാവ് പൊറുക്കില്ലെ’ന്നുമുള്ള മലയാളത്തിലുള്ള കമൻറുകൾ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘വധശിക്ഷ ലഭിക്കുന്നത് വരെ പോരാടണ’മെന്നും ചില കമൻറുകളിൽ പറയുന്നു. നിമിഷപ്രിയയുടെ വധശിക്ഷയെ അനുകൂലിച്ചുള്ള കമൻറുകളാണ് […]