ജെറുസലേം: ഗാസയിൽ നടത്തിയ ആക്രമണത്തിൽ കത്തോലിക്കാ പളളി തകർന്നതിനുപിന്നാലെ മാപ്പുപറഞ്ഞ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ നൂറുകണക്കിന് സാധാരണക്കാർക്ക് അഭയം നൽകിയിരുന്ന ഹോളി ഫാമിലി കത്തോലിക്കാ പളളിക്കുനേരെ വ്യാഴാഴ്ച്ചയാണ് ഇസ്രയേൽ ടാങ്ക് ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും ഒരു പുരോഹിതനുൾപ്പെടെ പത്തുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് അബദ്ധത്തിൽ സംഭവിച്ചതെന്നാണ് നെതന്യാഹുവിന്റെ വിശദീകരണം. പള്ളി തകർക്കപ്പെട്ട സംഭവത്തിൽ തനിക്കു അഗാധമായ ദുഃഖമുണ്ടെന്ന് നെതന്യാഹു പറഞ്ഞു. പളളിയിൽ ടാങ്കിൽ നിന്നുളള ഷെല്ലുകൾ അബദ്ധത്തിൽ പതിച്ചതാണെന്നും നിരപരാധികളുടെ […]