മാസ്‌കസ്: തെക്കൻ സിറിയയിൽ ദിറൂസ്-ബെദൂയിൻ സംഘർഷത്തിൽ 594 പേർ കൊല്ലപ്പെട്ടതായി യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് (എസ്ഒഎച്ച്ആർ) അറിയിച്ചു. കൂടാതെ സുവൈദ പ്രവിശ്യയിൽ നടന്നത് കൊടും ക്രൂരത എസ്ഒഎച്ച്ആർ. അതേസമയം ദിറൂസ് മതന്യൂനപക്ഷത്തിൽപ്പെട്ട 146 പേരും 154 സാധാരണക്കാരും ഉൾപ്പെടെ 300 പേർ സംഘർഷത്തിൽ കൊല്ലപ്പെട്ടു. ഇവരിൽ 83 പേരെ സർക്കാർ സേന വിചാരണ കൂടാതെ വധിച്ചതാണെന്നും എസ്ഒഎച്ച്ആർ പറയുന്നു. കൂടാതെ 257 സർക്കാർ ഉദ്യോഗസ്ഥരും 18 ബെദൂയിനുകളും കൊല്ലപ്പെട്ടു. മൂന്ന് ബെദൂയിൻ […]