ഇരുചക്രവാഹനത്തിന്റെ പിന്നിൽ കുഞ്ഞിനെ സുരക്ഷിതമായി ഇരുത്തി യാത്രചെയ്ത അമ്മയ്ക്ക് കേരള പൊലീസിന്റെ അഭിനന്ദനം. അമ്മമാർക്കറിയാം മക്കളുടെ സുരക്ഷ. കുട്ടിയുടെ സുരക്ഷിതത്വത്തിനായി ഹെൽമെറ്റിനൊപ്പം സുരക്ഷാ ബെൽറ്റും ധരിപ്പിച്ച ഈ അമ്മയ്ക്ക് സല്യൂട്ട് എന്ന അടിക്കുറിപ്പോടെയാണ് പൊലീസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ വീഡിയോ പങ്കുവെച്ചത്. ‘പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല’ എന്ന കെജിഎഫ് സിനിമയിലെ ഡയലോഗും പശ്ചാത്തല സംഗീതവുമാണ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ, എവിടെനിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് വ്യക്തമല്ല. മലപ്പുറം ജില്ലയിലെ അരീക്കോടാണെന്നാണ് കമന്റുകളിൽനിന്ന് ലഭിക്കുന്ന സൂചന. […]