തിരുവനന്തപുരം: കർക്കടക മാസം തുടങ്ങിയത് മുതൽ കേരളത്തിൽ കലിതുള്ളി പെയ്ത പെരുമഴയിൽ ആശ്വാസ വാർത്ത. സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ടുകളെല്ലാം കേന്ദ്ര കാലാവസ്ഥ വകുപ്പ് പിൻവലിച്ചു. അതായത് ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴക്ക് സാധ്യതയില്ലെന്ന് സാരം. എന്നാൽ ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. ഈ ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യത തുടരുന്നുവെന്നാണ് അറിയിപ്പ്. […]