കലാഭവൻ മാണിയുടെ സഹോദരനും നർത്തകനുമായ ആർ എൽ വി രാമകൃഷ്‌ണനെതിരെ കലാമണ്ഡലം സത്യഭാമ നൽകിയ കേസ് റദ്ദാക്കി ഹൈക്കോടതി. അപകീർത്തിപ്പെടുത്തിയതിന് തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ആർഎൽവി രാമകൃഷ്‌ണൻ, യു ഉല്ലാസ് എന്നിവർക്കെതിരെയാണ് നൃത്താധ്യാപികകൂടിയായ സത്യഭാമ അപകീർത്തിക്കേസ് നൽകിയത്. സത്യഭാമയുടെ പരാതിയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് എടുത്ത കേസിലെ തുടർനടപടികളാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസർ എടപ്പഗത്ത് റദ്ദാക്കിയത്. 2018 ജനുവരിയിൽ അബുദാബിയിൽ മലയാളി അസോസിയേഷൻ നടത്തിയ നൃത്ത മത്സരത്തിൽ ഉണ്ടായ വാക്കുതർക്കത്തിന് പിന്നാലെയാണ് […]