ന്യൂയോർക്ക്: കോൾഡ്‌പ്ലേയുടെ സംഗീത പരിപാടിയിൽ എച്ച്ആർ മേധാവി ക്രിസ്റ്റിൻ കാബോട്ടിനൊപ്പമുള്ള വീഡിയോ പ്രചരിച്ചതിനെ തുടർന്ന് അനാലിസിസ് സ്ഥാപനമായ അസ്ട്രോണമറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ആൻഡി ബൈറോണിനെ കമ്പനി നിർബന്ധിത അവധിയിൽ അയച്ചു. സഹസ്ഥാപകനും ചീഫ് പ്രോഡക്റ്റ് ഓഫീസറുമായ പീറ്റ് ഡിജോയിയെ ഇടക്കാല സിഇഒയായി നിയമിക്കുകയും ചെയ്തു. ആൻഡി ബൈറണും കാബോട്ടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഡയറക്ടർ ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പങ്കുവെക്കുമെന്നും ടെക് കമ്പനി അറിയിച്ചു. ആൻഡി ബൈറൺ അവധിയിൽ പ്രവേശിച്ചതിനാൽ സഹസ്ഥാപകനും […]