കൊല്ലം: ഷാർജയിൽ മലയാളി യുവതി അതുല്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് ഭർത്താവിനെതിരെ പോലീസ്. ഭർത്താവ് സതീഷിനെതിരെ കൊലപാതകക്കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് ചവറ തെക്കുംഭാഗം പോലീസ് കേസെടുത്തത്. അമ്മയുടെയും അച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അതേസമയം വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾ കഴിഞ്ഞതുമുതൽക്കെ മാനസിക, ക്രൂരമായ ശാരീരിക പീഡനം മകൾ നേരിട്ടിരുന്നുവെന്ന് അതുല്യയുടെ പിതാവ് പറഞ്ഞു. ഒന്നര വർഷത്തിന് ശേഷം സതീഷിനെതിരെ പരാതി നൽകിയിരുന്നുവെങ്കിലും കൗൺസിലിംഗിന് ശേഷം ഇരുവരും […]