കോട്ടയം: സർക്കാർ എന്തു നിയമം കൊണ്ടുവന്നാലും മലപ്പുറത്തുനിന്ന് അനുവാദം വാങ്ങിയില്ലെങ്കിൽ കുഴപ്പമാകുമെന്നും കേരളത്തിൽ മതാധിപത്യമാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മതവിദ്വേഷ പ്രസംഗം. അതുപോലെ അശ്ലീല ചുവയോടെ സ്ത്രീകളോട് അതുകൊണ്ട് പ്രൊഡക്ഷൻ കൂട്ടണമെന്ന ആഹ്വാനവും. നിയോജക മണ്ഡലം നോക്കിയപ്പോൾ ആലപ്പുഴയിൽ 2 സീറ്റ് കുറഞ്ഞു. അതേ സമയം മലപ്പുറത്തു നാലു സീറ്റ് കയറി. അവർ പ്രൊഡക്ഷൻ കൂട്ടിയാണ് ഇത്തരത്തിലെത്തിയത്. പെങ്ങമ്മാരെ നിങ്ങൾ പ്രൊഡക്ഷൻ കുറയ്ക്കരുതെന്നും വെള്ളപ്പള്ളി. കൂടാതെ നമ്മൾ ആദർശം പറഞ്ഞ് വെള്ളത്തിലാകുന്ന രീതിയിലാണ് […]