റിയാദ്: ‘സ്ലീപിങ് പ്രിൻസ്’ എന്നറിയപ്പെട്ടിരുന്ന സൗദി രാജകുമാരൻ അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് അന്തരിച്ചു. 2005-ലുണ്ടായ വാഹനാപകടത്തെത്തുടർന്ന് 20 വർഷത്തോളമായി കോമയിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സൗദി റോയൽ കോർട്ട് സൗദി പ്രസ് ഏജൻസിയിലൂടെയാണ് അറിയിച്ചത്. ഇന്നലെ (19) ആണ് മരണവിവരം പുറത്തുവിട്ടതെങ്കിലും സംസ്കാര ചടങ്ങുകൾ ഇന്ന്(20) അസർ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ നടക്കും. അല്ലാഹുവിന്റെ വിധികളിൽ ഉറച്ച വിശ്വാസത്തോടെയും അഗാധമായ ദുഃഖത്തോടെയും […]