ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ വായിക്കാത്ത സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള എഐ ഫീച്ചറുമായി വാട്സ്ആപ്പ്.ചാറ്റുകളുടെ വേഗത വർധിപ്പിക്കുന്നതിനും ഉപയോക്താക്കളുടെ സമയം ലാഭിക്കുന്നതിനുമായാണ് വാട്‌സ് ആപ്പ് പുതിയ എഐ ഫീച്ചർ പുറത്തിറക്കാനൊരുങ്ങുന്നത്. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഉപയോക്താവിന് ഇഷ്ടമുള്ള ചാറ്റുകളിലെ വായിക്കാത്ത സന്ദേശങ്ങള്‍ സംഗ്രഹിക്കുന്നതിനായി പുതുതായി ക്വിക്ക് റീക്യാപ്പ് ഓപ്ഷന്‍ നല്‍കും.
ഉപയോക്താക്കൾക്ക് സംഗ്രഹിക്കാൻ ആഗ്രഹിക്കുന്ന ചാറ്റുകൾ തിരഞ്ഞെടുക്കാനും മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്യാനും അതിൽ ക്വിക്ക് റീക്യാപ്പ് തിരഞ്ഞെടുക്കാനും കഴിയും. ഇത് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും മുൻഗണന നൽകുന്നുണ്ട്. വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകൾ സംഗ്രഹിക്കുന്നതിനായി ക്വിക്ക് റീക്യാപ്പ് ഓപ്ഷൻ തെരഞ്ഞെടുക്കാം. എന്നാൽ അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചാറ്റുകൾ ക്വിക്ക് റീക്യാപ്പിൽ ഉൾപ്പെടുത്തില്ല. പുതിയ ഫീച്ചർ എന്നുമുതൽ നിലവിൽവരുമെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടില്ല.
The post വായിക്കാത്ത ചാറ്റുകൾ സംഗ്രഹിക്കും. എഐ ഫീച്ചറുമായി വാട്സ്ആപ്പ് appeared first on Express Kerala.