ഇടുക്കി: കെഎസ്ഇബിയുടെ ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ അനധികൃതമായി താമസിച്ചതിന്, മുൻ മന്ത്രി എംഎം മണിയുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് പിഴ. ചിത്തിരപുരം ഐബിയിൽ 2435 ദിവസം പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ അനധികൃതമായി താമസിച്ചതായാണ് കണ്ടെത്തൽ. ഇതോടെ 3.96 ലക്ഷം രൂപയാണ് കെഎസ്ഇബി പിഴയിട്ടിരിക്കുന്നത്. കെഎസ്ഇബി വിജിലൻസിന്റേതാണ് ഉത്തരവ്. ഇടുക്കി ചിത്തിരപുരത്തെ ഐബിയിലാണ് ഗൺമാൻമാരും ഡ്രൈവറും അനധികൃതമായി താമസിച്ചെന്ന് കെഎസ്ഇബി വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. മന്ത്രിയായിരുന്ന കാലത്ത് 1237 ദിവസവും നിലവിലെ എംഎൽഎ കാലഘട്ടത്തിൽ കഴിഞ്ഞ സെപ്റ്റംബർ വരെ […]