ആലുവ: വിവാദ പ്രസംഗം ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്ത്. മുസ്ലിം ലീഗിന് മുന്നിൽ ഇടത് സർക്കാർ മുട്ടിലിഴയുന്നുവെന്നാണ് ആലുവ അദ്വൈതാശ്രമത്തിൽ നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞത്. ഇടതും വലതുമെല്ലാം മുസ്ലീം ലീഗും കേരള കോൺഗ്രസും പറഞ്ഞാൽ മിണ്ടുമോയെന്ന് ചോദിച്ച വെള്ളാപ്പള്ളി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റുകൾ ചോദിക്കുമെന്നും പറഞ്ഞു. കൂടാതെ മുഖ്യമന്ത്രി സ്ഥാനം മുന്നിൽ കണ്ടാണ് മുസ്ലിം ലീഗ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം […]