തൃശുർ: പുതുക്കാട് ബാറിൽ ജീവനക്കാരനെ വൈരാഗ്യത്തിൽ കുത്തിക്കൊലപ്പെടുത്തി. പുതുക്കാട് മേ ഫെയർ ബാറിലാണ് ടച്ചിങ്സ് നൽക്കാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലെത്തിയത്. ബാറിൽ മദ്യപിക്കാനെത്തിയ അളകപ്പ നഗർ സ്വദേശി സിജോ ജോണിയാണ് ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇയാളെ പോലീസ് പിടികൂടി. കൊലയ്ക്കു മുൻപ് ബാറിലെത്തിയ സിജോ മദ്യപിക്കുന്നതിനോടൊപ്പം ടച്ചിങ്സ് ആവശ്യപ്പെട്ടിരുന്നു. ഏതാണ്ട് എട്ടു തവണ ടച്ചിങ്സ് ചോദിച്ചു. പിന്നാലെ വാക്കു തർക്കമുണ്ടായി. ഇനി ടച്ചിങ്സില്ലെന്നു പറഞ്ഞ ജീവനക്കാരനെതിരെ ഭീഷണി മുഴക്കിയ ശേഷം സിജോ ബാർ […]