തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്, ക്ഷേത്ര ഉത്സവങ്ങൾ, പെരുന്നാൾ എന്നിവ കണക്കിലെടുത്ത് നഗരത്തിൽ പോലീസ് നടത്തിയ സുരക്ഷാ പരിശോധനയിൽ കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ ഓംപ്രകാശും എയർപോർട്ട് ഡാനിയും ഉൾപ്പെടെ 82 പേർ കരുതൽ തടങ്കലിൽ. വെള്ളിയാഴ്ച സിറ്റി പോലീസ് കമ്മിഷണർ കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നടപടിയെടുത്തത്. ഇവരെ കൂടാതെ റൗഡി ഹിസ്റ്ററി ലിസ്റ്റിൽ ഉൾപ്പെട്ട അനന്ദു, ആദിത്യൻ, ഷാജഹാൻ, പ്രഫുൽ രാജ്, പോരാട്ടം വിഷ്ണു, അഭിലാഷ്, ഉണ്ണിക്കുട്ടൻ, ബിജ്ജുകുമാർ എന്നിവരും ഇതിൽ ഉൾപ്പെടും. കൊലപാതകം, മോഷണം, […]









