മുൻ മുഖ്യമന്ത്രിയും മുതിർന്ന വിപ്ലവ നേതാവും സമര നായകനുമായ വിഎസ് അച്യുതാനന്ദന്റെ മരണത്തിൽ അവഹേളിക്കുന്ന പോസ്റ്റിട്ട് അധ്യാപകൻ. പട്ടികൾ ചത്താൽ ഞാൻ സ്റ്റാറ്റസ് ഇടാറില്ല എന്നാണു അനൂപ് അധ്യാപകന്റെ വാട്സാപ്പ് സ്റ്റാറ്റസ്. ഇതു പങ്കുവച്ചുകൊണ്ടാണ് സർക്കാർ സർവീസിലിരിക്കുന്ന ഇയാൾക്കെതിരെ അഡ്വ. സുഭാഷ് ചന്ദ്രൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ഇയാളുടെ ഫോൺ നമ്പർ അടക്കം ഫേസ് ബുക്കിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. വെറുപ്പ് മലയാളി മനസുകളെ എത്രമാത്രം കീഴ്പ്പെടുത്തുന്നു എന്നതിന് നിമിഷ കേസിനു ശേഷം മറ്റൊരുദാഹരണം. എന്ന കുറിപ്പോടെയാണ് പോസ്റ്റ്. […]