എതിരാളിൽ കൂടുതലും സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുതന്നെയായിരുന്നു വിഎസ്സിന് എന്നു തന്നെ നിശേഷം പറയാം. അതിനുത്തമ ഉദാഹരണമാണ് 2006 ലെ തിരഞ്ഞെടുപ്പിൽ വിഎസ്സിന് സീറ്റ് നിഷേധിച്ചത്. 2006ലെ നിയസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിഎസിന് സീറ്റ് നൽകില്ലായെന്നായിരുന്നു പാർട്ടിയുടെ തീരുമാനം. ഇത് പാർട്ടിയെ സ്‌നേഹിക്കുന്ന സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. പാർട്ടിയുടെ നടപടിക്കെതിരെ സുകുമാർ അഴിക്കോട്, വി ആർ കൃഷ്ണയ്യർ തുടങ്ങി നിരവധി പ്രമുഖർ രംഗത്തെത്തി. ജനപ്രീതിയുള്ള ഒരു നേതാവിനെ തെരഞ്ഞെടുപ്പിൽ നിന്ന് ഒഴിച്ചുനിർത്തുന്നത് നീതിപൂർവമല്ലെന്നായിരുന്നു അവരുടെ വാദം. കൂടാതെ കേരളത്തിലങ്ങോളമിങ്ങളോം […]