കോയമ്പത്തൂർ: വിവാഹം കഴിഞ്ഞ് രണ്ടാം ദിനം പതിനേഴുകാരി മരിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവിനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്ത് പോലീസ്. ഈറോഡ് പുഞ്ചൈപുളിയമ്പട്ടി സ്വദേശിയായ പതിനേഴുകാരിയാണ് മരിച്ചത്. ബന്ധുവും ഭവാനിസാഗർ സ്വദേശിയുമായ ശക്തിവേലിനെയാണ് (31) അറസ്റ്റ് ചെയ്തത്. എട്ടാം ക്ലാസിൽ പഠനംനിർത്തിയ പെൺകുട്ടി കൃഷിപ്പണിക്ക് പോവുകയായിരുന്നു.
ജൂലായ് 15-നാണ് പെൺകുട്ടിയും ശക്തിവേലും തമ്മിലുള്ള വിവാഹം നടന്നത്. 16-ന് പെൺകുട്ടിക്ക് വയറുവേദനയുണ്ടായപ്പോൾ ഭർത്തൃവീട്ടുകാർ ഗുളിക നൽകിയെന്നാണ് പറയുന്നത്. ഇതോടെ പെട്ടെന്ന് രക്തസ്രാവം ഉണ്ടാവുകയും പെൺകുട്ടിയെ സത്യമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സ്ഥിതി ഗുരുതരമായതോടെ പെൺകുട്ടിയെ കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും 17-ന് മരിച്ചു.
Also Read: ബസ്റ്റോപ്പിൽ നിന്ന പെൺകുട്ടിയെ കാറിലേക്ക് ബലമായി കയറ്റി അതിക്രമം; യുവാവ് പിടിയില്‍
തുടർന്ന്, പെൺകുട്ടിയുടെ അമ്മ ശക്തിവേലിനെതിരേ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് 17-ാം വയസ്സിലാണ് വിവാഹം നടത്തിയതെന്ന് കണ്ടെത്തിയത്. ശക്തിവേലിനെ പോക്‌സോ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്ത് സത്യമംഗലം ജയിലിലടച്ചു.
The post പതിനേഴുകാരി വിവാഹം കഴിഞ്ഞ് രണ്ടാംനാൾ മരിച്ചു; ഭർത്താവിനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു appeared first on Express Kerala.